28
Wednesday
October 2020

നാല് ആഴ്ച്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ചന്ദ്രശേഖര്‍ ആസാദിനു ജാമ്യം

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: അടുത്ത നാല് ആഴ്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു ജാമ്യം. പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിനാണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി തീസ് ഹസാരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്നാണ് ഉപാധി.

കൂടാതെ ഒരു മാസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കണം, ചികിത്സക്കായി ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം, ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. ഡല്‍ഹി തീസ് ഹസാരി അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവുവിന്റേതാണ് ഉത്തരവ്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ജാമ്യം അനുവദിക്കവേ ജഡ്ജി കാമിനി ലാവു പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com