ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ടി ആര് എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് വിമതന് എല്‍ രാമലു, ഫോര്‍വേഡ് ബ്ലോക്ക് അംഗം ചന്ദര്‍ പട്ടേല്‍ എന്നിവരും ചന്ദ്രശേഖര റാവുവിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ സഭയില്‍ ടിആര്‍എസിന്റെ അംഗബലം 90 ആവും.
119 അംഗ സഭയില്‍ 88 സീറ്റിലാണ് ടിആര്‍എസ് വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്.