24
Saturday
October 2020

കാഞ്ഞങ്ങാട് ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു : മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Google+ Pinterest LinkedIn Tumblr +

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലയില്‍ ചിക്കന്‍പോക്‌സ് രോഗം പടരുന്നു. ഡിസംബര്‍ മാസത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 23 രോഗികളാണ് ചിക്കന്‍ പോക്‌സിന് ചികിത്സ തേടി ആശുപത്രികളില്‍ എത്തിയത്. രോഗം പടരുന്ന സാഹചര്യത്തില്‍ രോഗാണുക്കളെക്കുറിച്ചും രോഗത്തെക്കുറിച്ചും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പനി, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് ദേഹത്ത് ചെറു കുമിളകള്‍ പ്രത്യക്ഷപ്പെടും. ആദ്യ ദിവസങ്ങളില്‍ രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലാണ്. ദേഹത്തെ കുമിളകള്‍ പൊട്ടിക്കരുത്. അങ്ങനെ ചെയ്താല്‍ കുമിളകള്‍ പൊട്ടിയ ഭാഗത്ത് പാടുകള്‍ ഉണ്ടാകും. അണുബാധ ഉണ്ടാകാനും ഇത് കാരണമാകും. വായുവിലൂടെ പകരുന്നതിനാല്‍ തുമ്മുമ്പോാഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കണം. മറ്റുള്ളവരുമായി ഇടപഴകുന്നത് കഴിവതും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക, പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കണം. നന്നായി വിശ്രമിക്കുക. ചിക്കന്‍പോക്‌സ് വന്ന രോഗിയുമായി ഇടപഴകിയ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകാന്‍ 10 മുതല്‍ 21 ദിവസം വരെ എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com