തിരുവനന്തപുരം: പ്രളയം നാശം വിതച്ച ജില്ലകളില്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ടു. ആദ്യം ചെങ്ങന്നൂരിലായിരിക്കും മുഖ്യമന്ത്രിയെത്തുക. തുടര്‍ന്ന് കോഴഞ്ചേരിയിലും 11 മണിയോടെ ആലപ്പുഴയിലും എത്തും.
പറവൂര്‍,ആലുവ,ചാലക്കുടി അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. എല്ലായിടത്തേയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടത്തെ ദുരിതബാധിതരുമായി സംസാരിക്കും. റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.