തിരുവനന്തപുരം: ജില്ലയിലെ ആദിവാസി മേഖലയില്‍ നിന്നുളള കുട്ടികള്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. സമഗ്രശിക്ഷാ കേരളവും ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും സംയുക്തമായി സംഘടിപ്പിച്ച ‘കൂട്ടുകൂടാം’ സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ഗവര്‍ണറെ കാണാന്‍ കുട്ടികളെത്തിയത്.
ആദിവാസി മേഖലകളായ പാലോട്, അമ്പൂരി, കോട്ടൂര്‍ പ്രദേശങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളില്‍ നിന്നുളള 45ഓളം കുട്ടികളും അദ്ധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഏകാധ്യാപക വിദ്യാലയങ്ങളില്‍ നിന്നു മാറി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ പഠിക്കാനായി എത്തിക്കുവാനാണ് പരിപാടി സംഘടിപ്പിച്ചത്. ഗവര്‍ണറോടൊപ്പം പത്നി സരസ്വതി സദാശിവവും കുട്ടികളെ കാണാനെത്തി സമഗ്രശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടര്‍ ഡോ. എ. പി. കുട്ടികൃഷ്ണന്, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍ ജി. കൊട്ടറ, അഞ്ജനാ അജിത്, ഡോ. ചന്ദ്രമോഹന് തുങ്ങിയവര്‍ സംബന്ധിച്ചു.
ആദിവാസി മേഖലയില്‍ നിന്നും കുട്ടികള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
Share.