4
Friday
December 2020

ശിശുദിനാഘോഷം; സംഘാടക സമിതി രൂപികരിച്ചു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: നവംബര്‍ 14ന് നടക്കുന്ന ഈ വര്‍ഷത്തെ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാന്‍ സംഘാടക സമിതി രൂപികരിച്ചു. ജില്ലാകളക്ടര്‍ പി.ബി നൂഹ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി രക്ഷാധികാരിയും ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ കണ്‍വീനറായും 251 ജനറല്‍ കമ്മറ്റി അംഗങ്ങളേയും കൂടാതെ വിവിധ ഉപകമ്മറ്റിയെയും തെരഞ്ഞെടുത്തു. എ.ഡി.എം: സജി.എഫ് മെന്‍ഡിസിന്റെ അധ്യക്ഷയിലാണ് സംഘാടക സമിതിയോഗം ചേര്‍ന്നത്.

വിദ്യാര്‍ഥികള്‍ക്കായി ബ്ലോക്ക് തലത്തില്‍ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കും. ബ്ലോക്ക് തലത്തില്‍ വിജയിക്കുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ജില്ലാതല മല്‍സരം നവംബര്‍ രണ്ടിന് കോഴഞ്ചേരി മര്‍ത്തോമ സീനിയര്‍ സെക്കഡറി സ്‌കൂളില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്കായി പ്രസംഗം, പദ്യപാരായണം, ക്വിസ്, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, ദേശഭക്തി ഗാനം, സംഘഗാനം, വയലിന്‍, നാടോടി നൃത്തം, സംഘനൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട്, മിമിക്രി, പ്രച്ഛന്നവേഷം, നിശ്ചല ദൃശ്വം, ഉപന്യാസ രചന, കഥാരചന, കവിതാരചന, ചിത്രരചന മല്‍സരങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നടത്തി വിജയികളെ ജില്ലാതല മല്‍സരത്തില്‍ പങ്കെടുപ്പിക്കും.

ശിശുദിനാഘോഷത്തിന്റെ സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, എഡിസി ജനറല്‍ കെ.കെ വിമല്‍രാജ്, പ്രൊഫസര്‍ ടി.കെ.ജി നായര്‍, കെ.മോഹന്‍കുമാര്‍, ആര്‍.ഭാസ്‌ക്കരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com