4
Friday
December 2020

ശിശുദിനാഘോഷം നടത്തി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ശിശുദിനാഘോഷം നടത്തി. ശിശുദിന റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടത്തിയ സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി സി.എസ്.ശ്രീഹരി ഉദ്ഘാടനം ചെയ്തു. സ്പീക്കറായി തെരഞ്ഞെടുത്ത ചൈത്രലക്ഷ്മി അധ്യക്ഷത വഹിച്ചു.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എസ് പാപ്പച്ചന്‍, എന്‍. ശിവരാമന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറി മാത്യു സാം, വത്സമ്മ മാത്യു, ജോണ്‍ വി. തോമസ്, രമാദേവി, എന്‍ ദീപ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.എന്‍ പ്രദീപ്, റാലി കണ്‍വീനര്‍ വില്‍സണ്‍ തുണ്ടിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com