27
Friday
November 2020

ശിശുദിനാഘോഷം; എം.എസ്.സി.എൽ.പി.എസ് മൈലപ്ര

Google+ Pinterest LinkedIn Tumblr +

മൈലപ്ര: ചാച്ചാജിയുടെ ഓർമ്മയിൽ ഈ വർഷവും എം.എസ്.സി.എൽ.പി.എസ്. മൈലപ്ര ശിശുദിനാഘോഷം സംഘടിപ്പിച്ചു. നഴ്‌സറിയിലേയും, എൽ.പി വിഭാഗത്തിലേയും കുട്ടികൾ മൈലപ്ര ടൗണിൽ വർണാഭമായ ശിശുദിന റാലിയും നടത്തി.

പിറ്റിഎ പ്രസിഡന്റ് സജി മുട്ടലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഫാ. സിനു വർഗ്ഗീസ് പുതുപ്പറമ്പിൽ ഉത്‌ഘാടനം ചെയ്തു. എംപിറ്റിഎ പ്രസിഡന്റ് ജെസ്സി ബേബി, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം. ഗ്രേസമ്മ, സിസിലി എബ്രഹാം, ജൂലി എം.ജെ, മാക്സിം മാത്യു, അഞ്ജു സൂസൻ ജോൺ, നിജാ ബാബു, നഴ്‌സറി ഹെഡ്മിസ്ട്രസ് മിനി എന്നിവർ പ്രസംഗിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14-നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജിയുടെ സ്മരണയില്‍ രാജ്യത്തെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ സ്‌നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്‌റു ലോകം മുഴുവന്‍ പ്രസിദ്ധി നേടിയിരുന്നു. കുട്ടികളോട് ഇടപഴുകാന്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു ചാച്ചാജി. പൂക്കളെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന നെഹ്‌റു ധരിക്കുന്ന വസ്ത്രത്തില്‍ റോസാ പൂവ് എന്നുമുണ്ടാകുമായിരുന്നു. കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഒരുപോലെ നല്‍കാന്‍ ചാച്ചാജി ശ്രമിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com