22
Thursday
October 2020

കൊറോണ വൈറസിനെ കണ്ടെത്തിയ ചൈനീസ് ഡോക്ടർ രോഗം ബാധിച്ച് മരിച്ചു

Google+ Pinterest LinkedIn Tumblr +

വുഹാൻ: ചൈനയിൽ പടർന്നു പിടിച്ച മാരകമായ കൊറോണ വൈറസ് തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടർ ലി വെൻ‌ലിയാങ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന വുഹാൻ ആശുപത്രിയിൽ പുലർച്ചെ 2:58 നാണ് മരണം സ്ഥിരീകരിച്ചത്.

കൊറോണ വൈറസിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചതിന് ലി വെൻ‌ലിയാങിനെ പോലീസ് ശാസിച്ചിരുന്നു. വൈറസിനെക്കുറിച്ച് നിയമവിരുദ്ധവും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന എട്ട് മെഡിക്കൽ പ്രൊഫഷണലുകളിൽ ഒരാളാണ് അദ്ദേഹം.

ചൈനയിൽ 564 പേർ വൈറസ് ബാധിച്ച് മരണമടഞ്ഞു. 31 പ്രവിശ്യാ തലങ്ങളിൽ നിന്ന് 28,018 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പറഞ്ഞു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com