തിരുവനന്തപുരം: സംസ്ഥാനത്തെ ബാക്കിയുളള 268 പോലീസ് സ്റ്റേഷനുകളില്‍ കൂടി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു. 196 പോലീസ് സ്റ്റേഷനുകളില്‍ ഇതിനകം തന്നെ എസ്.എച്ച്.ഒ.മാരായി സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍മാരെ നിയമിച്ചിട്ടുണ്ട്. പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ.മാരായി സര്‍ക്കിള്‍ ഇന്‍സ്പെട്കര്‍മാര്‍ നിയമിതരാകും.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച.ഒ.മാരായി നിയമിച്ചുകൊണ്ടുളള പരിഷ്കാരം സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കുറ്റന്വേഷണത്തിലും സ്റ്റേഷനുകളുടെ പൊതുവായ കാര്യക്ഷമതയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അവശേഷിക്കുന്ന സ്റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ.മാരയി നിയമിക്കുന്നത്. പ്രസ്തുത പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ ചുമതല എടുക്കുന്നതുവരെ നിവലിലുളള സബ് ഇന്‍സ്പെക്ടര്‍ പദവിയിലുളള എസ്.എച്ച്.ഒ തസ്തിക തുടരുന്നതാണ്.