26
Monday
October 2020

പൗരത്വ നിയമം: പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല- ലോക്‌നാഥ് ബെഹ്‌റ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. അത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല, ക്രമസമാധാന പ്രശ്നമുണ്ടായാല്‍ മാത്രം നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതായുള്ള മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഡി ജി പി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പൊതു മുതല്‍ നശിപ്പിച്ചാല്‍ നടപടിയെടുക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹറ നിര്‍ദേശം നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ കേസെടുക്കാനാണ് ഡി ജി പി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com