പത്തനംതിട്ട: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി മുത്തൂറ്റിന്റെ വിവിധ ശാഖകളിൽ നോൺ ബാങ്കിംഗ് & ഫിനാൻസ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) നടത്തിവരുന്ന സമരം ഒത്തുതീർപ്പാവാത്തതിനെ തുടർന്നാണ് നടപടി.
രണ്ടായിരത്തിലധികം ആളുകൾക്ക് ഇതോടെ തൊഴിൽ നഷ്ട്ടപ്പെടുമെന്നാണ് കരുതുന്നത്. വിഷയത്തിൽ ഇതുവരെ സർക്കാർ ഇടപെടലും ഉണ്ടായിട്ടില്ല. സമരം നടക്കുന്ന ബ്രാഞ്ചുകളിലെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. എന്നാൽ മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാവുന്നില്ലെന്നാണ് എംപ്ലോയിസ് അസോസിയേഷൻ നേതൃത്വം പറയുന്നത്.