പത്തനംതിട്ട: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ഓഫീസും പരിസരവും ശുചീകരിച്ചു. ഇതോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളും ശുചീകരിച്ചിട്ടുണ്ട്. എസ്.പി.സി പ്രോഗ്രാം നടപ്പാക്കിയിട്ടുള്ള 24 സ്കൂളുകളിലെ 2025 കേഡറ്റുകള്‍ അതത് സ്ഥലങ്ങളിലെ ഗവണ്മെന്റ് ഓഫീസ്, ബസ് സ്റ്റാന്‍ഡ്, സ്കൂള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നവകേരള സൃഷ്ടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ എട്ട് വരെ ശുചീകരണം തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ശുചീകരണം നടത്തി
Share.