25
Thursday
February 2021

ഹരിതോത്സവത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഇന്ന് ശുചിത്വ ഓഡിറ്റിംഗും പ്രതിജ്ഞയും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നടത്തുന്ന ‘ഹരിതോത്സവത്തിന്റെ’ ഭാഗമായി സ്‌കൂളുകളില്‍ ഇന്ന് ശുചിത്വ ഓഡിറ്റിംഗ് ആരംഭിക്കും. രാവിലെ സ്‌കൂള്‍ അസംബ്ലിയില്‍ ശുചീകരണത്തിന്റെ പ്രാധാന്യവും മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് പുന:ചംക്രമണത്തിന് കൈമാറേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രതിജ്ഞ ചൊല്ലും. മാലിന്യം വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറുന്ന രീതി ക്ലാസുകളില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വിശദമാക്കും. ക്ലാസിലും വീട്ടിലും മാലിന്യം സൃഷ്ടിക്കപ്പെടുന്നത് പരമാവധി കുറയ്ക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കും. മാലിന്യം ചെറിയ അളവായാലും ഉടനടി വേര്‍തിരിക്കേണ്ട രീതികളും ക്ലാസില്‍ വിശദീകരിക്കും. ഇതിനെത്തുടര്‍ന്നാണ് ശുചിത്വ ഓഡിറ്റിംഗ് ആരംഭിക്കുക.

തദ്ദേശഭരണ സ്ഥപനങ്ങളുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 2 വരെ നടത്തുന്ന തീവ്രശുചീകരണ യജ്ഞ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി ഹരിതോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ ഒക്‌ടോബര്‍ ഒന്നു വരെയാണ് ശുചിത്വ ഓഡിറ്റിംഗ് നടക്കുക. ഒക്‌ടോബര്‍ ഒന്നിന് മാലിന്യ സംസ്‌ക്കരണ മാര്‍ഗങ്ങളെക്കുറിച്ച് സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ ശുചിത്വ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഒക്‌ടോബര്‍ രണ്ട് മുതല്‍ മൂന്ന് ദിവസങ്ങളില്‍ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനം നടക്കും. ഒക്‌ടോബര്‍ 5 ന് പോസ്റ്റ് ഓഡിറ്റിംഗ് നടത്തും. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ പോസ്റ്റ് ഓഡിറ്റിംഗില്‍ വിലയിരുത്തി. സ്‌കൂളിലെ ഓരോ ഗ്രൂപ്പും തങ്ങള്‍ ശുചീകരിച്ച വിദ്യാലയ ‘ഭാഗം സമ്പൂര്‍ണ്ണ ശുചിത്വം നേടിയതായി പ്രഖ്യാപിക്കും. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അസംബ്ലിയില്‍ സ്‌കൂള്‍ സമ്പൂര്‍ണ്ണ ശുചിത്വം നേടിയതായി പ്രഖ്യാപിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com