28
Saturday
November 2020

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിവേകത്തോടെ പ്രവര്‍ത്തിക്കണം; മുല്ലപ്പള്ളി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ ലക്ഷ്യത്തിനായി യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും തടയാന്‍ സംഘപരിവാറും എത്തുമെന്നുള്ള വിവരങ്ങള്‍ ആശങ്കാ ജനകമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ ആട്ടിയോടിക്കുന്നതിന് പകരം സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. വർഗ്ഗീയതയുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അമിത്ഷാ കേരളത്തില്‍ വന്നതും ഗൂഢ ലക്ഷ്യത്തോടെയാണ്. ശബരിമലയില്‍ നടപ്പാക്കേണ്ട തന്ത്രം അവര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പക്വതയോടെ പെരുമാറണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com