തൃശൂർ: സ്വർണക്കടത്ത് ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമികത ഇല്ലന്നും തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടു, രോഗികളോട് മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരനെതിരെ കേസെടുത്ത നടപടി കേട്ടുകേൾവിയില്ലാത്തതാണ്, ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളെ ആക്ഷേപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.