26
Monday
October 2020

വാജ്‌പേയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുളള അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ അവകാശങ്ങൾ സമർഥമായി അവതരിപ്പിക്കാൻ മികച്ച പാർലമെന്റേറിയനും നയതന്ത്രജ്ഞനും പ്രസംഗകനുമായ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ആർഎസ്എസ്സിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം നാലുപതിറ്റാണ്ടിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു. ബി.ജെ.പി.യുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ വാജ്‌പേയി സഖ്യകക്ഷി സർക്കാരിനെ നയിച്ചുകൊണ്ട് വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളാനുളള നൈപുണ്യം പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com