28
Saturday
November 2020

പ്രളയ ബാധിതര്‍ക്ക് കയര്‍ ഉല്‍പ്പന്നങ്ങള്‍

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ തീരുമാനപ്രകാരം കയര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കാനുള്ള പദ്ധതിക്ക് കയര്‍ധനവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് തുടക്കം കുറിച്ചു. കയര്‍ തടുക്കുകള്‍, കയററുപായ എന്നിവയാണ് ദുരിതാശ്വസ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സര്‍ക്കാരിന്‍രെ വിവിധ കയര്‍ സ്ഥാപനങ്ങല്‍ വഴി നല്‍കുന്നത്. പ്രളയബാധിതരെ സംബന്ധിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ നെഹ്‌റുട്രോഫി വാര്‍ഡിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബാംഗങ്ങള്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ കയറുല്‍പ്പന്നങ്ങളുടെ വിതരണം ഇന്നലെ പുന്നമട ബോട്ട് ജെട്ടിയില്‍ നടന്നു. കയര്‍ കോര്‍പ്പറേഷനാണ് ആദ്യ ഘട്ട വിതരണത്തിനുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്.

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണുന്നതിന് 100 ആര്‍.ഓ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുട്ടനാട് കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കും. കുട്ടനാടിന്റെ രണ്ടാം പാക്കേജ് മന്ത്രിസഭ പരിഗണിച്ചതായും കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വിവിധോദ്യേശ്യ ഹാളുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫോര്‍മാറ്റിങ്‌സ് ചെയര്‍മാന്‍ കെ.ആര്‍.ഭഗീരഥന്‍, മെഷീന്‍ മാനുഫാക്ചറിങ് കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ്, കയര്‍ഫെഡ് ചെയര്‍മാന്‍ സായികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സലീം, കയര്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com