11
Tuesday
May 2021

വിദ്യാര്‍ത്ഥി താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Google+ Pinterest LinkedIn Tumblr +

മലപ്പുറം: മലപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥി താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ കൊല്ലം പത്തനാപുരം സ്വദേശി സുല്ലു ജോര്‍ജാണ് (20) മരിച്ചത്. കോളജിനു സമീപത്തെ ഫ്‌ളാറ്റില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു സുല്ലു. മകനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നു ബുധനാഴ്ച രാവിലെ കോളജ് അധികൃതര്‍ ഫ്‌ളാറ്റിലെത്തി നോക്കിയപ്പോഴാണു കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com