ശബരിമല: ശബരിമലയില്‍ അയ്യപ്പന്മാരെ തടയുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് സുഖദര്‍ശനം, സുഗമമായ സഞ്ചാരം എന്നിവയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഒറ്റയ്ക്കോ, സംഘമായോ ശബരിമലയില്‍ എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ തടസമില്ല. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനുമാണ് നിരോധനാജ്ഞ നടപ്പാക്കിയിട്ടുള്ളത്. നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴി തടയല്‍, എന്നിവ നടത്തുന്നതും മാത്രമേ നിരോധിച്ചിട്ടുള്ളൂവെന്ന് അറിയിപ്പില്‍ വ്യക്തമാക്കി
ശബരിമലയില്‍ സുഖദര്‍ശനം; നിയന്ത്രണങ്ങളില്ല
Share.