24
Saturday
October 2020

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പെരുകുന്നു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി ജില്ലയുടെ പ്രാദേശിക ഭാഗങ്ങളിൽ വൃത്തിഹീനമായ അവസ്ഥയിൽ ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. മുൻ കാലങ്ങളിൽ എടുത്തിട്ടുള്ള ലൈസൻസിന്റെ മറവിലാണ് ഇപ്പോഴും ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല എന്നതുമാത്രമല്ല, പേരോ മറ്റു വിവരങ്ങളോ പ്രദർശിപ്പിച്ചിട്ടു പോലും ഇല്ല. ഈ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ആഹാര സാധനങ്ങൾ കവറുകളിലാക്കി ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നു. കവറുകളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ മിക്കതും പ്രവർത്തന രഹിതമാണ്. പകർച്ചവ്യാധികളും മറ്റു രോഗങ്ങളും കാരണം ജനം ബുദ്ധിമുട്ടുന്ന സമയത്ത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഇത്തരം സ്ഥാനങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയരുന്നു.

റിപ്പോർട്ട്: ഷിബു പൂവൻപാറ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com