23
Friday
October 2020

സമ്പൂര്‍ണ്ണ പാലിയേറ്റീവ് ഗ്രാമം; രോഗീസന്ദര്‍ശനത്തിന് തുടക്കമായി

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ : നാലുചുവരുകള്‍ക്കുള്ളില്‍ ജീവിതമവസാനിച്ചുവെന്ന് കരുതിയിരുന്ന നൂറ് കണക്കിനാളുകള്‍ക്ക് സാന്ത്വന സ്പര്‍ശമായി ജീവതാളത്തിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളെ സന്ദര്‍ശിച്ചു. ജീവതാളം പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാരാരിക്കുളത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ്ണ പാലിയേറ്റീവ് ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് രോഗികളെ സന്ദര്‍ശിച്ചത്.കിടപ്പുരോഗികള്‍ക്കാവശ്യമായ മരുന്നും ഭക്ഷണവും വസ്ത്രവും സാന്ത്വനവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട്, മുഹമ്മ പഞ്ചായത്തുകളിലെ 80 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. 463 കിടപ്പു രോഗികളാണ് ഇതുവരെ പട്ടികയിലുള്ളത്. ഞായറാഴ്ച നടന്ന രോഗീ സന്ദര്‍ശനത്തില്‍ 1500 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. 30 സംഘങ്ങളായാണ് സന്ദര്‍ശനം നടത്തിയത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു സംഘം.

അഡ്വ.എ.എം.ആരിഫ് എം.എല്‍.എ, , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, കെ.എസ്.ഡി.പി.ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, സി.പി.ഐ.എം. ജില്ല സെക്രട്ടറി ആര്‍.നാസര്‍, ഡോ.സൈറു ഫിലിപ്പ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആര്‍.വി.രാംലാല്‍, എന്‍.എച്ച്.എം. ജില്ല കോഓഡിനേറ്റര്‍ ഡോ.രാധാകൃഷ്ണന്‍ , ജില്ല പാലിയേറ്റീവ് കോഓഡിനേറ്റര്‍ അബ്ദുള്ള ആസാദ്, കെ.ജി രാജേശ്വരി, അഡ്വ.ഷീന സനല്‍കുമാര്‍, എസ്.രാധാകൃഷ്ണന്‍, വി.ബി.അശോകന്‍, ഡോ.കാര്‍ത്തിക, എന്‍.പി.സ്‌നേഹജന്‍, എന്‍.എസ്.ജോര്‍ജ്, സി.കെ.സുരേന്ദ്രന്‍, എം.എസ്.സന്തോഷ്, കവിത ഹരിദാസ്, ഇന്ദിര തിലകന്‍, ജെ.ജയലാല്‍, എം.ജി.രാജു, കെ. ഡി. മഹീന്ദ്രന്‍, എന്‍.എസ്.ജോര്‍ജ് എന്നിവരും വിവിധ സംഘങ്ങളില്‍ പങ്കാളികളായി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com