29
Thursday
October 2020

കുടുംബത്തിന് ആശങ്ക; പരമ്പരയ്ക്കായി പാക്കിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലാദേശ് താരം

Google+ Pinterest LinkedIn Tumblr +

ധാക്ക: കുടുംബത്തിന്റെ ആശങ്ക പരിഗണിച്ച് പരമ്പരയ്ക്കായി പാക്കിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം. ഇതോടെ ബംഗ്ലാദേശിന്റെ പാക് പര്യടനത്തിന് മുഷ്ഫിഖുര്‍ ഉണ്ടാകില്ല. നേരത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിന്നും താരം

‘പാകിസ്താനിലേക്ക് പോകില്ലെന്ന് ഞാന്‍ വളരെ കാലം മുമ്പുതന്നെ വ്യക്തമാക്കിയതാണ്. ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഞാന്‍ ഒരു കത്തും നല്‍കിയിരുന്നു. എന്റെ കുടുംബത്തിന് ആശങ്കയുണ്ട്. ഞാന്‍ പോകരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിനായി കളിക്കാതിരിക്കുക എന്നതിനേക്കാള്‍ വലിയ പാപമില്ല. പി എസ് എല്ലില്‍ കളിക്കാനുള്ള ഓഫര്‍ ഞാന്‍ നേരത്തെ നിരസിച്ചിരുന്നു.’ ബംഗ്ലാ താരം വ്യക്തമാക്കി.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com