30
Monday
November 2020

കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗം ഇന്ന്;നയങ്ങള്‍ ചര്‍ച്ചചെയ്യും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗം ഇന്ന് നടക്കും. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

സോണിയ ഗാന്ധിയുടെ വസതിയില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം ചേരുക. രാജ്യത്തിന്റെ 71 ാം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ മൂല്യം കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധം രാജ്യമാകെ അരങ്ങേറിയിരുന്നു.

അതിനിടെ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കോണ്‍ഗ്രസ് അയച്ചുകൊടുത്താണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com