25
Monday
January 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പ്രസ്താവനകളുമായി കോണ്‍ഗ്രസ് നേതാക്കൾ

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം കടന്നാക്രമിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. നരേന്ദ്രമോദിയുടെ ഭരണ പരിഷ്കാരങ്ങളെയും ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളേയും രൂക്ഷമായി വിമര്‍ശിക്കുന്നതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കുടുംബത്തേയും വ്യക്തിപരമായി അധിക്ഷേപിച്ച് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബ പാരമ്പര്യത്തേയും താരതമ്യം ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിലാസ് റാവു മുട്ടേംവര്‍. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് നിങ്ങളെ ആര്‍ക്കെങ്കിലും അറിയാമായിരുന്നോ മിസ്റ്റര്‍ മോദിയെന്നാണ് അദ്ദേഹത്തിന്‍റെ ആദ്യ ചോദ്യം. ഇ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ച്ഛ​ന്‍റെ പേ​ര് ആ​ർ​ക്കു​മ​റി​യി​ല്ല. എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ച്ഛ​നെ അ​റി​യാം-​രാ​ജീ​വ് ഗാ​ന്ധി. രാ​ജീ​വ് ഗാ​ന്ധി​യു​ടെ മാ​താ​വി​ന്‍റെ പേ​രും എ​ല്ലാ​വ​ർ​ക്കും സു​പ​രി​ചി​ത​മാ​ണ്-​ഇ​ന്ദി​രാ ഗാ​ന്ധി. ഇ​ന്ദി​ര​യു​ടെ അ​ച്ഛ​നെയും എല്ലാവർക്കും അറിയാം-​പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു. മോ​ത്തിലാ​ൽ നെ​ഹ്റു​വാ​ണ് ജ​വ​ഹ​ർ​ലാ​ൻ നെ​ഹ്റു​വി​ന്‍റെ പി​താ​വ്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഞ്ച് ത​ല​മു​റ​യെ കു​റി​ച്ച് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ മോ​ദി​യെ കു​റി​ച്ച് അ​റി​യാ​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ലാ​യി​രു​ന്നു വി​ലാ​സ്റാ​വു​വി​ന്‍റെ പ്ര​സ്താ​വ​ന.

ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞ് മോദിയുടെ അമ്മയുടെ പ്രായം എത്തിയെന്നാണ് യുപി കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബര്‍ പരിഹസിച്ചത്. പരാമര്‍ശം വിവാദമായപ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് മോദി പേരെടുത്ത് പറയാതെ സമാനമായ രീതിയില്‍ അദ്ദേഹത്തിന്‍റെ അമ്മയെക്കുറിച്ച് പരാമര്‍ശം നടത്തിയെന്ന് രാജ് ബബ്ബര്‍ ന്യായികരിച്ചു.

എന്നാൽ, തന്നെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്തവരാണ് തന്‍റെ അമ്മയെ പരിഹസിക്കുന്നതെന്ന് മോദി തിരിച്ചടിച്ചു. രാഷ്ട്രീയതെ കുറിച്ച് ഒന്നും അമ്മയ്ക്ക് അറിയില്ല. സദാസമയവും പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിയുന്ന അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടുന്നത് തരംതാണ പ്രവര്‍ത്തിയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com