27
Tuesday
October 2020

അതിഭീകരമായി കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം എണ്‍പതായി

Google+ Pinterest LinkedIn Tumblr +

ബെയ്ജിങ്ങ്: അതി ഭീകരമായി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മാത്രം 80തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ മാത്രം 2744 പേര്‍ക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്.

ഹൂബെയ് പ്രവിശ്യയില്‍ 24 നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഹൂബെയ്ക്ക് പുറത്ത് മരണങ്ങള്‍ ഒന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതിവേഗം പടരുന്ന കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്.

തെക്കന്‍ പ്രവിശ്യകളായ ഗുവാങ്ഡോംഗ്, ജിയാങ്സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com