19
Monday
October 2020

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെത്തിയത് വുഹാന്‍ സര്‍വകലാശാലയില്‍ നിന്ന്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കേരളത്തില്‍ സ്ഥിരകരിച്ച രണ്ടാമത്തെ കൊറോണബാധയും വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണെന്ന് ആരോഗ്യമന്ത്രി. എന്നാല്‍ ഇവര്‍ക്ക് രോഗബാധ സംബന്ധിച്ച് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല.

ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണ്. പുണെയില്‍ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫോണ്‍ വഴി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ വിവരം മാത്രമാണ് ഉള്ളത്. റിപ്പോര്‍ട്ട് വരാതെ സ്ഥിരീകരിക്കാന്‍ സാധിക്കില്ല. വുഹാന്‍ സര്‍വകലാശാലയില്‍ നിന്ന് വന്നതാണ് ഈ കുട്ടിയു’മെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതില്‍ വീഴ്ച വരുത്തരുത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

ദേശീയ തലത്തില്‍ 14 ദിവസമാണ് ഇന്‍കുബേഷന്‍ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നീട്ടിയത്. രോഗബാധ വന്നാല്‍ ഉടന്‍ മരിച്ചുപോകില്ല. വിശ്രമവും ഐസലേഷനുമാണ് പ്രധാന ചികിത്സ. സര്‍ക്കാരുമായി എല്ലാവരും സഹകരിക്കണം.

രോഗബാധ സംശയിക്കുന്ന കുട്ടിയും നിരീക്ഷണത്തിലാണുള്ളത്. ആരും അസ്വസ്ഥരാകേണ്ടതില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. വിവാഹങ്ങള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവരെ മുഴുവന്‍ കണ്ടെത്തുക ശ്രമകരമായ ജോലിയാണെന്നും ഊര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com