25
Wednesday
November 2020

കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. വൈറസ് ബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം പിന്‍വലിച്ചത്.അതിനാല്‍ ഇനിമുതല്‍ അതികഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ശ്രദ്ധ തുടരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുടെ സാമ്പിള്‍ ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം കൊറോണ വൈറസ് വ്യാപിച്ച് തിരിച്ചെത്താന്‍ കഴിയാതെ കുന്‍മിങില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 21 അംഗ ഇന്ത്യന്‍ സംഘം നാട്ടിലേക്ക് മടങ്ങി. ചൈനയിലെ കുന്‍മിങ് ഡാലിയന്‍ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ നാട്ടിലേക്ക് പോകാന്‍ തയ്യാറായി. ഇതിനായി സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയെങ്കിലും ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ കമ്പനി നിലപാടെടുത്തതോടെ യാത്ര മുടങ്ങി.

ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്ക് പോകാനും പറ്റാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com