23
Friday
October 2020

കൃത്യമായി ഭക്ഷണം പോലുമില്ല… കൊറോണ സംശയത്തില്‍ ചികിത്സയിലായ നഴ്‌സുമാര്‍

Google+ Pinterest LinkedIn Tumblr +

കോട്ടയം: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ സൗദിയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലായ നഴ്‌സുമാര്‍ക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി. മുന്‍കരുതലിന്റെ ഭാഗമായാണ് ഇവരെ അഞ്ചുദിവസമായി പ്രത്യേകം മുറികളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അവരുമായി ഫോണില്‍ ബന്ധപ്പെട്ട ആന്റോ ആന്റണി എം.പി. പറഞ്ഞു.

പരിശോധനകളില്‍ ആര്‍ക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. രോഗിയെ ചികിത്സിച്ച 10 നഴ്‌സുമാരില്‍ എട്ടുപേരും മലയാളികളാണ്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സ് ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അസീര്‍ അബഹ അല്‍ ഹയാത് ആശുപത്രിയില്‍ 100 ജീവനക്കാരെങ്കിലും മലയാളികളാണെന്നാണ് വിവരം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com