ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉണ്ടായത് കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്നെന്ന് വ്യാജ വാര്‍ത്തകള്‍ പരക്കുന്നു. വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്നു.
ഫെയ്സ് ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും മീമുകളുടെ രൂപത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്.
‘കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്’ എന്ന കുറിപ്പിനൊപ്പം കാണ്ടാമൃത്തിന്റെ കൊമ്പുകളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയുള്ള മീമാണ് വന്‍ തോതില്‍ പ്രചരിച്ചത്.
പ്രശസ്ത ഗവേഷകരുള്‍പ്പെടെ ഇത്തരം മീമുകള്‍ പ്രചരിപ്പിക്കുന്നതിനെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവം.