21
Thursday
January 2021

കട്ടപ്പന നഗരസഭയില്‍ കോട്ടണ്‍ ക്യാരി ബാഗുകള്‍ വിപണനത്തിന് സജ്ജമായി

Google+ Pinterest LinkedIn Tumblr +

ഇടുക്കി: പ്ലാസ്റ്റിക്ക് സഞ്ചികളോട് ഇനി വിട പറയാം. കട്ടപ്പന നഗരസഭ നിര്‍മ്മിക്കുന്ന കോട്ടണ്‍ ക്യാരി ബാഗുകള്‍ വിപണനത്തിന് സജ്ജമായി. പരിസ്ഥിതി സൗഹാര്‍ദ്ദ കോട്ടണ്‍ ക്യാരി ബാഗുകള്‍ വിവിധ വര്‍ണ്ണങ്ങളില്‍ ഉടന്‍ വിപണിയിലെത്തും. കട്ടപ്പന നഗരസഭയുടെ കോട്ടണ്‍ ക്യാരി ബാഗുകള്‍ നിര്‍മ്മണ യൂണിറ്റില്‍ വിപണനത്തിനായി വലിയ തോതില്‍ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു. ഇതിനകം 2,100 കിലോ സഞ്ചികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുതുവര്‍ഷാരംഭത്തില്‍ തന്നെ വ്യാപര സ്ഥാപനങ്ങള്‍ക്ക് ഇവ ലഭ്യമാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ മനോജ് എം തോമസ് അറിയിച്ചു.
കട്ടപ്പനയിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ കോട്ടണ്‍ ക്യാരി ബാഗുകള്‍ക്ക് ഇതിനകം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഹരിത ചട്ടം പൂര്‍ണമായി പ്രാബല്യത്തില്‍ വരുത്തുകയെന്ന ലക്ഷ്യത്തോടെ നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹാര്‍ദ്ദ ക്യാരി ബാഗുകള്‍ നിര്‍മ്മിക്കുത്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകര്‍മ്മ സേനയുടെ നേത്യത്വത്തില്‍ പ്ലാസ്റ്റിക് ശേഖരണവും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ സംസ്‌കരണവും നഗരസഭ നല്ല രീതിയില്‍ നടത്തിവരുന്നു. നിരോധനമുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പ്രതിവിധിയായിട്ടാണ് കോട്ടണ്‍ സഞ്ചികള്‍ നഗരസഭ തന്നെ നിര്‍മ്മിച്ച് ന്യായവിലയ്ക്ക് നല്‍കുത്.
വിവിധ ഘട്ടങ്ങളിലായി പ്ലാന്‍ ഫണ്ടില്‍ നിന്നും 35 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കോട്ടണ്‍ ക്യാരി ബാഗ് യൂണിറ്റ് ആരംഭിച്ചത്. നഗരസഭാ മൈതാനത്തിനു സമീപത്തായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുത്. സഞ്ചി നിര്‍മ്മാണത്തിനായി കോയമ്പത്തൂരില്‍ നിന്നും എത്തിച്ച യന്ത്രോപകരണങ്ങള്‍ക്കുമാത്രം 25 ലക്ഷത്തിലധികം തുക ചെലവായി. സേലത്തു നിന്നാണ് ആവശ്യമായ മെറ്റീരിയല്‍സ് എത്തിക്കുത്. ഉപയോഗശേഷം ഉപേക്ഷിക്കുന്നവ പൂര്‍ണ്ണമായും മണ്ണില്‍ അലിഞ്ഞുചേരും വിധത്തിലുള്ള നോണ്‍ വേവന്‍ ഫേബ്രിക് മെറ്റീരിയലാണ് സഞ്ചി നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുത്. ഏത് നിറം വേണമെന്ന് ഉപഭോക്താക്കള്‍ മുന്‍കൂട്ടി പറഞ്ഞാല്‍ അതേ നിറത്തിലുള്ള മെറ്റീരിയല്‍ എത്തിച്ച് സഞ്ചികള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിയും.

അര കിലോ മുതല്‍ 12 കിലോവരെ ഭാരശേഷിയുള്ള സഞ്ചികള്‍ ഈ മെഷീനില്‍ നിര്‍മ്മിക്കാം. അര കിലോയില്‍ താഴെ പാല്‍ കവര്‍ ഇടാന്‍ പാകത്തിലുള്ള തീരെ ചെറിയ സഞ്ചികള്‍ വേണമെങ്കിലും നിര്‍മ്മിക്കാനാകും. ഒരു മിനിറ്റില്‍ ശരാശരി 80 സഞ്ചികള്‍ മെഷീനിലൂടെ നിര്‍മിക്കാനാകും. സ്ഥാപനങ്ങള്‍ ആവശ്രപ്പെടുന്ന വലുപ്പത്തിലും നിറത്തിലും എത്ര അളവില്‍ വേണമെങ്കിലും യഥാസമയം കോട്ടണ്‍ ക്യാരി ബാഗുകള്‍ നിര്‍മ്മിച്ചു നല്‍കാനാകും. സഞ്ചികളില്‍ സ്ഥാപനങ്ങളുടെ പേര് പ്രിന്റ് ചെയ്യണമെങ്കില്‍ അതിനാവശ്യമായ മെഷീനും ഇവിടെയുണ്ട്. നിര്‍മാണശേഷം വരുന്ന അവശിഷ്ടങ്ങള്‍ മെറ്റീരിയല്‍ നല്‍കുന്ന കമ്പനിതന്നെ വിലയ്ക്ക് തിരിച്ചെടുക്കും.
ചെന്നൈയില്‍ നിന്നും കോട്ടണ്‍ ക്യാരി ബാഗ് നിര്‍മ്മാണത്തില്‍ പരിചയം നേടിയ സജി മാത്യുവിനാണ് യൂണിറ്റിന്റെ മേല്‍നോട്ട ചുമതല. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുത്. കുടുംബശ്രീ ജി#്‌ലാ മിഷനില്‍ നിും പേപ്പര്‍, തുണി ക്യാരിബാഗ് നിര്‍മ്മാണത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇത്തരത്തില്‍ നഗരസഭയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ വിവിധ കുടുംബശ്രീകളിലെ 35 പേരില്‍ നിന്നും തെരഞ്ഞെടുത്ത ആറ് വനിതകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ യൂണിറ്റില്‍ ജോലിചെയ്ത് വരുന്നു. മെഷീനില്‍ നിന്നും അടിച്ചു വരുന്ന സഞ്ചികള്‍ അടുക്കി പഞ്ച്‌ചെയ്ത് ഹോള്‍ നിര്‍മ്മിച്ച് കെട്ടി വിണപനത്തിന് ക്രമീകരിക്കേണ്ടത് ഇവരുടെ ജോലിയാണ്. കുടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുകയും ഉത്പാദനം വര്‍ധിക്കുകയും ചെയ്യുതോടെ കുടുതല്‍ പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാകും. പദ്ധതിയിലൂടെ കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാന മാര്‍ഗവുമാണ് ലഭിക്കുതെ് സിഡിഎസ് ചെയര്‍പേഴ്‌സ ഗ്രേസ്‌മേരി ടോമിച്ചന്‍ പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയില്‍ ലാഭം ഒഴിവാക്കി ഉത്പാദന ചെലവ് മാത്രം കണക്കാക്കി കിലോയ്ക്ക് 150 രൂപയ്ക്ക് ക്യാരി ബാഗുകള്‍ വിപണനം ചെയ്യാനാണ് നഗരസഭ ഉദ്ദേശിക്കുത്. ഒരു കിലോയില്‍ വലിയ സഞ്ചികളാണെങ്കില്‍ 35 എണ്ണവും ചെറുതാണെങ്കില്‍ 80 എണ്ണവും ഉണ്ടാകും. കട്ടപ്പനയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളെല്ലാം തന്നെ കോട്ടണ്‍ ക്യാരി ബാഗിനോട് അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും കുടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് വലിയ തോതില്‍ ക്യാരി ബാഗുകള്‍ ഉത്പാദിപ്പിച്ച് വിപണനം വിപുലീകരിക്കുമെന്ന് നഗരസഭാ അധ്യക്ഷന്‍ മനോജ് എം തോമസ് പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com