24
Tuesday
November 2020

കോവിഡ് മരണം; പരിശോധന വീണ്ടും കർശനമാക്കി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ സംസ്ഥന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.

നിസാര കാരണങ്ങള്‍ പറഞ്ഞു സത്യവാങ്മൂലം തയ്യാറാക്കി യാത്ര ചെയ്യന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കും. അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ആള്‍ക്കാര്‍ കൂട്ടംകൂടുന്നത് തടയും. കടകളില്‍ വരുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദേശിക്കാന്‍ കട ഉടമസ്ഥനോട് ആവശ്യപ്പെടും. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെ വരി നില്‍ക്കണം. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സമൂഹത്തിന്‍റെ നന്മയെ കരുതി ഇത്തരം നിര്‍ദേശങ്ങളോട് സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യർഥിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com