8
Monday
March 2021

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒ.പി. ടിക്കറ്റിനുള്ള കാത്തിരിപ്പിന് വിരാമം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജില്ലാ ആശുപത്രിയിലെ ഒ.പി. വിഭാഗം ആധുനികവത്കരിച്ചു. കൗണ്ടറുകള്‍ പൂര്‍ണമായി കംപ്യൂട്ടര്‍വത്കരിച്ചതോടെ ഒ.പി. ടിക്കറ്റിനായുള്ള ദീര്‍ഘനേരത്തെ കാത്തിരപ്പിന് വിരാമമായി. 14 ലക്ഷത്തോളം രൂപ ചെലവഴിച്ചണ് ഇവ നടപ്പാക്കിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ദിനംപ്രതി എത്തുന്ന 100 കണക്കിന് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഇത് ആശ്വാസകരമാണ്.

കൈകൊണ്ട് എഴുതി നമ്പരിട്ട് ഒ.പി. ടിക്കറ്റുകള്‍ നല്‍കേണ്ട സ്ഥിതിവിശേഷമാണ് നിലനിന്നിരുന്നത്. ഇതിനുള്ള കാലതാമസം രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അത്യാഹിത വിഭാഗവും പലപ്പോഴും ഡോക്ടര്‍മാരുടെ പരിശോധനാ മുറിയുമൊക്കെ ഇതിന് സമീപത്തായതിനാല്‍ പലപ്പോഴും ഇവിടെ നിന്ന് തിരിയാന്‍ പോലും ഇടം കിട്ടുമായിരുന്നില്ല. വഴി തടസം പലപ്പോഴും വാക്കുതര്‍ക്കങ്ങള്‍ക്കും മറ്റും ഇടവരുത്തുന്നതും പതിവായിരുന്നു. കംപ്യൂട്ടര്‍ വഴി വേഗത്തില്‍ ഒ.പി. ടിക്കറ്റ് ലഭിക്കുമെന്നതിനാല്‍ അധിക സമയം ഇവിടെ ആര്‍ക്കും ചെലവഴിക്കേണ്ടി വരില്ല. രോഗകളുടെ കൃത്യമായ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനാല്‍ ഏത് സമയവും ഇവരുട വിശദാംശങ്ങള്‍ ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്.

തിരുവല്ല കുമ്പഴ റോഡില്‍ കോഴഞ്ചേരി ടൗണിന് സമീപം സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ പ്രധാന കവാടത്തിനടുത്താണ് ഒ.പി. വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഐ.പി., കാഷ്വാലിറ്റി ടിക്കറ്റുകളും ഇവിടെ നിന്നാണ് ലഭിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളില്‍ അഞ്ച് ജീവക്കാരാണ് വിവധ ഷിഫ്റ്റുകളിലായി സേവനം അനുഷ്ഠിക്കുന്നത്. നാല് കൗണ്ടറുകളാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്. ഇതോടനുബന്ധിച്ച് നവീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തില്‍ 25 ഓളം പേര്‍ക്ക് ഒരേ സമയം ഇരിക്കുവാന്‍ സാധിക്കും. തറയില്‍ ഇന്റര്‍ലോക് കട്ടകള്‍ പാകുകയും മുകള്‍വശം ആധുനിക ഷിഫ്റ്റ് ഉപയോഗിച്ചുമാണ് പുനരുദ്ധാരണം നടത്തിയത്. റിസപ്ഷന്‍ കൗണ്ടറും ഇതോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്.

നവീകരിച്ച കംപ്യൂട്ടറൈസ്ഡ് ഒ.പി. വിഭാഗവും കാത്തിരിപ്പ് കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. കെ. റോയ്‌സണ്‍, സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ഡോ. എസ്. പ്രതിഭ, ലേ സെക്രട്ടറി സിന്ധു എന്നിവര്‍ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com