19
Monday
October 2020

സിപിഐ നേതാവ് ഡോ:ഖഗേന്ദ്ര താക്കൂർ അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

പാറ്റ്ന: മുതിർന്ന സി.പി.ഐ നേതാവ് ഡോ:ഖഗേന്ദ്ര താക്കൂർ( 82) അന്തരിച്ചു. ശ്വാസകോശ സംബദ്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. പട്‌നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താക്കൂർ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ മരിച്ചുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സി.പി.ഐയുടെ ജാർഖണ്ഡ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അദ്ദേഹം രാഷ്ട്രീയ രേഖാഖ് സംഘത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

1937 സെപ്റ്റംബർ 9 ന് ഗോഡ്ഡ ജില്ലയിലെ മാലിനി ഗ്രാമത്തിൽ ജനിച്ച താക്കൂർ സുൽത്തംഗഞ്ചിലെ മൊറാർക്ക കോളേജിൽ ഹിന്ദി ലക്ചററായിരുന്നു.

സി.പി.ഐ (എം) അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com