18
Monday
January 2021

ജാള്യം മറയ്‌ക്കേണ്ടത് സിപിഎമ്മിന്; ബാബു ജോർജ്ജ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന കള്ള പ്രചരണങ്ങൾ അവർക്ക് തന്നെ വിനയാകുമെന്ന കാര്യം സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു ഓർക്കുന്നത് നന്നായിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.

1991 മുതൽ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച അടൂർ പ്രകാശ് സമാനതകളില്ലാത്ത വികസന പ്രവർത്തങ്ങളാണ് കോന്നിയിൽ നടത്തിയതെന്ന കാര്യം പാർട്ടി സഖാക്കൾ പോലും അംഗീകരിക്കുന്നു. ഒരു നിയമസഭാ മണ്ഡലത്തിന് സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇക്കാലമത്രയും നടത്തിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശിന്റെ ശ്രമഫലമായി തുടങ്ങിയ കോന്നി മെഡിക്കൽ കോളജ് യാഥാർഥ്യമാകാതിരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ എല്ലാവർക്കും അറിയാം. പദ്ധതി വൈകിപ്പിക്കുവാൻ ആരോഗ്യ മന്ത്രിയെ സ്വാധീനിച്ച സിപിഎം ജില്ലാ നേതൃത്വത്തിന്റെ ജാള്യത മറക്കാനാണ് ഉദയഭാനു ശ്രമിക്കേണ്ടത്.

കോന്നി മെഡിക്കൽ കോളേജ് നെടുംപാറയിലെ പാറയിലാണെന്നും ആനകുത്തി ആന ഇറങ്ങുന്ന സ്ഥലമാണെന്നും മെഡിക്കൽ കോളേജ് നിർമ്മിക്കാൻ പറ്റിയ സ്ഥലമല്ലെന്നും നിയമസഭയിൽ പറഞ്ഞ മന്ത്രി കെ.കെ ശൈലജയുടെ നിലപാട് സിപിഎം ജില്ലാ സെക്രട്ടറി മറക്കരുതെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.

നിയമസഭയിൽ അടൂർ പ്രകാശ് നടത്തിയ സബ്മിഷനുകളോട് പുറം തിരിഞ്ഞു നിന്ന മന്ത്രിയെ താൻ അവസാനമായി നടത്തിയ നിയമസഭാ പ്രസംഗത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു മറുപടിയും പറയാതിരുന്ന മന്ത്രി തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നപ്പോൾ മെഡിക്കൽ കോളജ് സന്ദർശിച്ചത് ആരുടെ ജാള്യത മറക്കാനായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണം.  

ഉമ്മൻ ചാണ്ടി സർക്കാർ കോന്നി മണ്ഡലത്തിലെ 1843 മലയോര കർഷകർക്ക് നൽകിയ പട്ടയങ്ങൾ സിപിഎം ഗവൺമെന്റ് റദ്ദു ചെയതപ്പോൾ അതിനെ ന്യായീകരിച്ച ജില്ലയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണെന്ന കാര്യം എല്ലാവർക്കും അറിയാം. കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വരുമെന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെങ്കിൽ പട്ടയം റദ്ദു ചെയ്യില്ലായിരുന്നുവെന്നും ബാബു ജോർജ്ജ് പറഞ്ഞു.

ഷിബു പൂവൻപാറ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com