21
Wednesday
October 2020

ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുക്കോല സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിനെയാണ് ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.

ഇതര സംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനെ കഴിഞ്ഞ ദിവസമാണ് സുരേഷ് മര്‍ദ്ദിച്ചത്. സുരേഷ് ഓട്ടോ പിന്നിലേക്ക് എടുത്തപ്പോള്‍ ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് ഗൗതമിനെ സുരേഷ് മര്‍ദ്ദിച്ചത്. ഗൗതമിനെ അസഭ്യം പറഞ്ഞിന് ശേഷം മുഖത്തടിക്കുകയായിരുന്നു സുരേഷ്. മര്‍ദ്ദനത്തിന് ശേഷം ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ സുരേഷ് ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ വീണ്ടും മുഖത്തടിച്ചു. പിന്നീട് കാര്‍ഡ് വാങ്ങിയ ശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് അത് തിരിച്ചു വാങ്ങാന്‍ പറഞ്ഞ് ഗൗതമിനെ വിരട്ടിയോടിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ വിഴിഞ്ഞം പോലീസ് ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com