4
Friday
December 2020

പ്ലാസ്റ്റിക്കിനെതിരെ സന്ദേശം ഉയർത്തി സംസ്കാര സാഹിതി

Google+ Pinterest LinkedIn Tumblr +

ഇലവുംതിട്ട: പ്ലാസ്റ്റിക് ഉപേക്ഷിക്കു എന്ന സന്ദേശവുമായി സംസ്കാര സാഹിതി നടത്തുന്ന തെരുവോര ബോധവത്കരണം ശ്രദ്ദേയമാകുന്നു. പ്ലാസ്റ്റിക്ക് ഒഴിവാക്കി നിത്യോപയോഗങ്ങൾക്കായി തുണി, ഇല എന്നിവലേക്ക് മടങ്ങണമെന്ന സന്ദേശം പൊതു ജനങ്ങൾക്ക് നൽകാൻ സംസ്കാര സാഹിതി ജില്ലയിലുടനീളം പൊതു ചന്തകളിൽ തുണി സഞ്ചികൾ സൗജന്യമായി നൽകിയാണ് ബോധവ ത്കരണം സംഘടിപ്പിക്കുന്നത്.

ഇലവുംതിട്ട ചന്തയിൽ നടന്ന ജില്ലാതല ഉത്‌ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ നിർവഹിച്ചു. ഇവിടെ അഞ്ഞൂറ് തുണി സഞ്ചികൾ വിതരണം ചെയ്തു . സാഹിതി വൈസ് പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അധ്യക്ഷത വഹിച്ചു. സോജി മെഴുവേലി, ജി.രഘുനാഥ്, വിനീത അനിൽ, കെ .കെ. ജയിൻ, ബി ഹരികുമാർ, സി.എസ് .ശുഭാനന്ദൻ, പി.കെ ഇഖ്ബാൽ, അജിത്‌ മണ്ണിൽ, രാജു നെടിയകാല, ഷൈലജ ലാൽ, പി. ലീല, സാം കുട്ടി, ഗിരിജ ശുഭാനന്ദൻ, എസ്. മോഹനൻ, ആനന്ദൻ, സുരേഷ് മെഴുവേലി എന്നിവർ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com