24
Sunday
January 2021

മഴക്കെടുതി മരണം 37; ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ 1,01,213 പേര്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മഴക്കെടുതിയില്‍ ഇതുവരെ 37 മരണങ്ങളാണുണ്ടായത്. 32 പേരെ കാണാതായിട്ടുമുണ്ട്. മഴക്കെടുതികളില്‍പ്പെട്ട് സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ 1,01,213 പേര്‍. ആകെ 1023 ക്യാമ്പുകളാണ് ഇന്ന് ഉച്ചവരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

ക്യാമ്പുകളില്‍ 13857 കുടുംബങ്ങളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കാര്‍ക്കും പ്രത്യേക ശ്രദ്ധയും കരുതലും നല്‍കുന്നുണ്ട്. ക്യാമ്പുകളില്‍ കുടിവെള്ളത്തിനും ആരോഗ്യസേവനങ്ങളും കൃത്യമായി ലഭ്യമാക്കുന്നുമുണ്ട്. സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്നത് 243 വീടുകളാണ്. ഭാഗികമായി തകര്‍ന്ന വീടുകള്‍ 4392 ആണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com