31
Saturday
October 2020

ഡെലിഗേറ്റ് പാസ് വിതരണം ഡിസംബർ 3 മുതല്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഡിസംബർ 3 വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പാസ് വിതരണം.

ഒഴിവുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ ഏഴ് വരെ തുടരുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ശാസ്തമംഗലത്തെ ഓഫിസില്‍ നേരിട്ടും, ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com