4
Friday
December 2020

കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശ് രക്ഷാമാര്‍ച്ച് സംഘടിപ്പിക്കുന്നു

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 11, 12 തീയതികളില്‍ ദേശ് രക്ഷാ മാര്‍ച്ച് നടത്തുന്നു. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ നിരാകരിച്ചുകൊണ്ടും പൗരന്മാരുടെ ഇടയില്‍ മതപരമായ വിവേചനം സൃഷ്ടിച്ച് കൊണ്ടും സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ ദേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി ദേശ് രക്ഷാ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുള്‍ കരീം ചേലേരിയുടെ നേതൃത്വത്തിലുള്ള കാല്‍നട മാര്‍ച്ച് 11 ന് രാവിലെ 8 മണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നിന്നാരംഭിച്ച് വൈകീട്ടോടെ തളിപ്പറമ്പില്‍ അവസാനിക്കും.

ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളിലെ പ്രശസ്തനായ നോവലിസ്റ്റ് കെ പി രാമനുണ്ണി പയ്യന്നൂരില്‍ റാലി ഉദ്ഘാടനം ചെയ്യും. 12 ന് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് രാജ്യസഭാംഗമായി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന റാലി തലശ്ശേരിയില്‍ അവസാനിക്കും. തളിപ്പറമ്പില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും തലശ്ശേരിയില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പിയും പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എം പി, കെ സി ഉമേഷ് ബാബു, കെ എം ഷാജി എം എല്‍ എ, അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ പൊതു സമ്മേളനങ്ങളില്‍ പ്രസംഗിക്കും. സ്വാതന്ത്രസമര സേനാനികള്‍, വിരമൃത്യു വരിച്ച വീര ജവാന്മാരുടെ കുടുംബങ്ങള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com