27
Friday
November 2020

റിസര്‍വ് ചെയ്തു കാത്തു നിന്നിട്ടും മിന്നല്‍ നിര്‍ത്താതെ പോയി; വിശദീകരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

Google+ Pinterest LinkedIn Tumblr +

കല്‍പ്പറ്റ: റിസര്‍വ് ചെയ്തു കാത്തു നിന്നിട്ടും മിന്നല്‍ സര്‍വീസ് നിര്‍ത്താതെ പോയതില്‍ വിശദീകരണം ചേദിച്ച് കെ എസ് ആര്‍ ടി സി. മിന്നല്‍ സര്‍വീസ് നിര്‍ത്താതെ
പോയതിനെ തുടര്‍ന്ന് അധ്യാപികയ്ക്ക് 30 കിലോമീറ്റര്‍ പിന്തുടരേണ്ടി വന്ന സംഭവത്തിലാണ് കെ എസ് ആര്‍ ടി സി വിശദീകരണം ആവശ്യപ്പെട്ടത്. ബസ് ജീവനക്കാരുടെ നടപടിക്കെതിരെ ഫേസ്ബുക്കില്‍ അധ്യാപിക കുറിച്ചതോടെ കെ എസ് ആര്‍ ടി സി ജീവനക്കാരോട് സംഭവത്തില്‍ വിശദീകരണം ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയും ഉറപ്പ് നല്‍കി.

നേരത്തെ ബുക്ക് ചെയ്ത മിന്നല്‍ ബസ് മകനെ കയറ്റാതെ പോയതിനെ തുടര്‍ന്നാണ് വയനാട് തോണിച്ചാല്‍ സ്വദേശിയായ അധ്യാപികയ്ക്കാണ് മിന്നല്‍ ബസിനെ പിന്തുടരേണ്ടി വന്നത്. കല്‍പറ്റയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി രാത്രി 10.30നുളള മിന്നല്‍ ബസില്‍ കയറാന്‍ മകനേയും കൊണ്ട് 9.30ന് തന്നെ ടീച്ചര്‍ സ്ഥലത്തെത്തിയിരുന്നു. മകന്‍ സൗരവിനാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. പത്ത് മണിയായിട്ടും നേരത്തെ ബുക്ക് ചെയ്ത ബസില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശമോ കോളോ ലഭിക്കാത്തതിനാല്‍ കണ്ടക്ടറെ തിരിച്ച് വിളിച്ചു, പല തവണ വിളിച്ചെങ്കിലും കോള്‍ എടുത്തില്ല. ഒടുവില്‍ ബസ് കല്‍പറ്റ പഴയ സ്റ്റാന്‍ഡില്‍ എത്തിയ ശേഷമാണ് കണ്ടക്ടര്‍ ഫോണ്‍ എടുക്കാന്‍ തയ്യാറായത്. തങ്ങള്‍ പുതിയ സ്റ്റാന്‍ഡിലാണ് ഉളളതെന്നറിയിച്ചെങ്കിലും ബസ് സൗരവിനെ കയറ്റാതെ യാത്ര തുടരുകയായിരുന്നു. ടീച്ചറും മകനും ബസിനെ പിന്തുടര്‍ന്ന് 30 കിലോമീറ്ററോളം യാത്ര ചെയ്ത് അടിവാരത്ത് വച്ചാണ് വണ്ടിയില്‍ കയറിയത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com