തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച് ദേവസ്വം ബോർഡ്. പുതിയ നിലപാട് സുപ്രീം കോടതിയെ അറിയിക്കും. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ കോടതി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ആണ് ബോർഡിന്റെ ഭാഗം വിശദീകരിക്കുക.
യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോൾ ദേവസ്വം ബോർഡ് അതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോർഡ് സ്വീകരിച്ചുവന്ന നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്. പുനഃപരിശോധനാ ഹർജി സംബന്ധിച്ച തർക്കങ്ങളിലും കക്ഷി ചേർന്നിരുന്നില്ല.