24
Tuesday
November 2020

ധവാനും രാഹുലിനും അർദ്ധ സെഞ്ച്വറി; ശ്രീലങ്കക്ക് 202 വിജയ ലക്ഷ്യം

Google+ Pinterest LinkedIn Tumblr +

ശ്രീലങ്കക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി ട്വന്റി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നുള്ള മികച്ച കൂട്ട് കെട്ടാണ് ഇന്ത്യയുടെ സ്കോറിന് ആക്കം കൂട്ടിയത്. ഒന്നാം വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

36 പന്തില്‍ 52 റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം കളിക്കളത്തിലേക്കെത്തിയ സഞ്ജു സാംസണ്‍ 6 റണ്‍സുമായി പുറത്തായി. ആദ്യ പന്തില്‍ തന്നെ സിക്സറിച്ച സഞ്ജുവിന്റെ വിക്കറ്റ് ഹസരങ്ക സ്വന്തമാക്കി. 36 പന്തില്‍ 54 റണ്‍സെടുത്ത ശേഷമാണ് ലോകേഷ് കളിക്ക വിട്ടത്. പിന്നീട് വന്ന ശ്രേയസ് അയ്യരും വമ്പൻ ഷോട്ടുകള്‍ക്ക് ശ്രമിച്ച്‌ സണ്ടകന് വിക്കറ്റ് നല്‍കി. മനീഷ് പാണ്ഡേ 31 റണ്‍സുമായി പുറത്താവതെ‌ നിന്നപ്പോള്‍ ക്യാപ്റ്റന്‍ കൊഹ്ലി 26 റണ്‍സെടുത്ത് റണ്‍ ഔട്ടായി. 22 റണ്‍സെടുത്ത ശര്‍ദ്ദുല്‍ താക്കൂര്‍ പുറത്താവതെ നിന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com