23
Friday
October 2020

ധോണിയും ഗംഭീറും ബി.ജെ.പി സ്ഥാനാര്‍ഥികളായേക്കും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണിയും ഗൗതം ഗംഭീറും അടുത്ത ലോക്സഭാ ഇലക്ഷനില്‍ ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ധോണി ജാര്‍ഖണ്ഡില്‍ നിന്നും ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ നിന്നുമാണ് മത്സരിക്കുക എന്ന് ദേശീയ മാധ്യമമായ ദ് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മീനാക്ഷി ലേഖിക്ക് പകരമാകും ഗംഭീറിന് സീറ്റ് നല്‍കുക. ഡല്‍ഹി നിവാസികള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ മുന്‍ ഇന്ത്യന്‍ താരത്തിനാകുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ ഇന്ത്യന്‍ നായകനായ ധോണിയുമായി ബി.ജെ.പി ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ വിരമിക്കാത്ത ഇരു താരങ്ങളും ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമാണ്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട് ധോണി. അതേസമയം 2016ന് ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത ഗംഭീര്‍ അഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ്. അടുത്തിടെ അവസാനിച്ച വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീറിന്റെ കരുത്തില്‍ ഡല്‍ഹി ഫൈനലിലെത്തിയിരുന്നു. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയിലൂടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com