24
Tuesday
November 2020

നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്‍മാറി

Google+ Pinterest LinkedIn Tumblr +

നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്‍മാറിയതായി വാര്‍ത്ത. നാദിര്‍ഷായുടെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥനില്‍’ എന്ന ചിത്രത്തില്‍ നിന്നുമാണ് ദിലീപ് പിന്‍മാറിയത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ പറഞ്ഞു.

‘ദിലീപ് ചിത്രത്തില്‍ നിന്നു പിന്മാറിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. അദ്ദേഹമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. കമ്മാരസംഭവത്തില്‍ ദിലീപ് അതേ ഗെറ്റപ്പില്‍ വന്നിരുന്നു. ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ദിലീപ് നായകസ്ഥനത്ത് നിന്ന് മാറിയത്’ നാദിര്‍ഷ പറഞ്ഞു.

സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സജീവ് പാഴൂര്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com