8
Monday
March 2021

സം​വി​ധാ​യ​ക​ന്‍ കെ.​കെ ഹ​രി​ദാ​സ് അ​ന്ത​രി​ച്ചു

Google+ Pinterest LinkedIn Tumblr +

കൊ​ച്ചി: മ​ല​യാ​ള സി​നി​മാ സം​വിധാ​യ​ക​ന്‍ കെ.​കെ. ഹ​രി​ദാ​സ് അ​ന്ത​രി​ച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വെച്ചായിരുന്നു അ​ന്ത്യം.

പത്തനംതിട്ട ജില്ലയിലെ മൈലപ്രാ സ്വ​ദേ​ശി​യാ​യ ഹ​രി​ദാ​സ് 1994 മു​ത​ല്‍ സി​നി​മാ സം​വി​ധാ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യിരുന്നു. വധു ഡോക്ടറാണ്, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം. കിണ്ണം കട്ട കള്ളൻ, കല്യാണ പിറ്റേന്ന്, ഇക്കരയാണെൻ്റെ മാനസം, പഞ്ചപാണ്ഡവർ, ഒന്നാംവട്ടം കണ്ടപ്പോൾ, ഈ മഴ തേൻ മഴ, സി.ഐ. മഹാദേവൻ അഞ്ചടി നാലിഞ്ച് , വേക്കേഷൻ, മാണിക്ക്യൻ, ഗോപാലാപുരാണം, ജോസേട്ടൻ്റെ ഹീറോ, 3 വിക്കറ്റിന് 365 റൺസ് തു​ട​ങ്ങി 20 ചി​ത്ര​ങ്ങ​ള്‍ ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

1982ല്‍ ​രാ​ജു മ​ഹേ​ന്ദ്ര സം​വി​ധാ​നം ചെ​യ്ത ‘ഭാ​ര്യ ഒ​രു മ​ന്ത്രി’ എ​ന്ന ചി​ത്ര​ത്തി​ല്‍ സം​വി​ധാ​യ ​സ​ഹാ​യി​യാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തു​ട​ക്കം. പ്ര​ശ​സ്ത സം​വി​ധാ​യ​ക​രു​ടെ 48 ചി​ത്ര​ങ്ങ​ളി​ല്‍ അ​സോ​സി​യേ​റ്റ് ആ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ഭാര്യ: അനിത ഹരിദാസ്, മക്കൾ : ഹരിത ഹരിദാസ്, സുര്യദാസ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com