കാസര്‍കോട്: പ്രളയദുരന്തമുണ്ടായ കേന്ദ്രങ്ങളില്‍ സഹായം എത്തുന്നതുമായി ബന്ധപ്പെട്ട് യുവജനസംഘങ്ങളും, യൂത്ത്ക്ലബുകളും ജില്ലാ ഭരണകൂടവുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിഹാളില്‍ യുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്യാമ്പയിനും, ആദരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു കളക്ടര്‍.
സഹായധനം കൃത്യമായ കേന്ദ്രങ്ങളില്‍ തന്നെ എത്തുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത നല്‍കുന്നവര്‍ക്ക് ഉണ്ടാകണം. ഇതിന് യുവജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ദുരിതകേന്ദ്രങ്ങളില്‍ സഹായത്തിനു പോകുന്നവര്‍ ആരോഗ്യ പ്രതിരോധ കാര്യത്തിലും കാര്യമായ ശ്രദ്ധയുണ്ടാകണം. ഔദ്യോഗിക അറിയിപ്പുകള് പാലിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല യൂത്ത്്പ്രോഗ്രാം ഓഫീസര്‍ കെ.പ്രസീത ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന് ഇ.വി., യുവജനകമ്മീഷന് അംഗം കെ.മണികണ്ഠന്,ആര് സഹീര്‍ എന്നിവര്‍ സംസാരിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് സ്വാഗതവും, സുരേഷ് വയമ്പില്‍ നന്ദിയും പറഞ്ഞു.