28
Wednesday
October 2020

കലക്ടറേറ്റിലെ ഫയലുകള്‍ ഒരുമാസത്തിനകം തീര്‍പ്പാക്കാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍ പി ബി നൂഹ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറേറ്റില്‍ കെട്ടികിടക്കുന്ന ഫയലുകള്‍ ഒരുമാസത്തിനകം തീര്‍പ്പാക്കി നീക്കം ചെയ്യാന്‍  ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും ജില്ലാ ഓഫീസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ പി ബി നൂഹ് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് പരിസരത്ത് കെട്ടിക്കിടക്കുന്ന അനാവശ്യ വസ്തുക്കള്‍ ഒരു മാസത്തിനകം നീക്കം ചെയ്യാനും ഹുസുര്‍ ശിരസ്തദാറിനു കലക്ടര്‍ നിര്‍ദേശം നല്‍കി.

കലക്ടറേറ്റും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റിലെ എല്ലാ ഓഫീസുകളും സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ പ്രവര്‍ത്തനം വിലയിരുത്തി. ചില ഓഫീസുകളില്‍ ആവശ്യമില്ലാതെ കെട്ടിക്കിടക്കുന്ന ഫയലുകളും ഇ-വേസ്റ്റുകളും അടിയന്തരമായി നീക്കം ചെയ്യുവാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഭക്ഷണാവശിഷ്ടങ്ങള്‍ക്കു പുറമേ പേപ്പര്‍ വേസ്റ്റുകളും മറ്റും നിക്ഷേപിക്കുവാന്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കുവാന്‍ ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കും. ഇതിനു മുന്നോടിയായാണു കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ നീക്കം ചെയ്യുവാന്‍ നടപടി സ്വീകരിച്ചത്. ഒരു ഓഫീസ് പരിസരത്ത് കുറഞ്ഞത് അഞ്ച് ചെടിച്ചട്ടികളില്‍ ചെടികള്‍ നട്ടുപരിപാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com