24
Tuesday
November 2020

തിരഞ്ഞെടുപ്പ് പ്രകൃതി സൗഹാര്‍ദമാകണമെന്ന് ജില്ല കളക്ടര്‍

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം സംഘടിപ്പിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍. കഴിഞ്ഞ നാലിന് തിരഞ്ഞെടുപ്പു കന്നിഷനും 11ന് ഹൈക്കോടതിയും പ്രകൃതി സൗഹാര്‍ദമാകണം തിരഞ്ഞെടുപ്പെന്നു ഉത്തരവു നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, തോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കട്ടൗട്ടുകള്‍ എല്ലാം പ്രകൃത സൗഹൃദമായ തുണി, പേപ്പറുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കേണ്ടതാണ്. പ്ലാസ്റ്റിക്, പിവിസി എന്നിവ ഉപയോഗിച്ച് പ്രചരണ സാമഗ്രികള്‍ ഒരുകാരണവശാലും നിര്‍മ്മിക്കരുത്. തിരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി ദത്ത വസ്തുക്കള്‍ ഉപയോഗിക്കുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഹരിതനിയമാവലി പാലിക്കുക. ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഒഴിവാക്കുക. കുടിവെളള വിതരണത്തിന് ബബിള്‍ ടോപ്പ് ഡിസ്‌പെന്‍സറുകള്‍ ഉപയോഗിക്കുക എന്നീ നിര്‍ദേശങ്ങളും ജില്ല കളക്ടര്‍ മുന്നോട്ടുവച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com