23
Friday
October 2020

ജില്ലാ പഞ്ചായത്തും ബത്തേരി നഗരസഭയും മുപ്പത് ലക്ഷം കൈമാറി

Google+ Pinterest LinkedIn Tumblr +

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ജില്ലാ പഞ്ചായത്തും ബത്തേരി നഗരസഭയും 30 ലക്ഷം രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്‍കിയപ്പോള്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ അഞ്ചുലക്ഷം രൂപ സംഭാവന ചെയ്തു.

ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, മറ്റംഗങ്ങളായ കെ. മിനി, പി. ഇസ്മായില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, അഡ്വ. ഒ. ആര്‍. രഘു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. ജി. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അദ്ധ്യക്ഷന്‍ ടി. എല്‍. സാബു, സെക്രട്ടറി എന്‍. കെ. അഷ്‌കര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ അഞ്ചുലക്ഷം രൂപയുടെ ചെക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കൈമാറിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com